11കാരന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത; കൗൺസിലിം​ഗിൽ വെളിപ്പെട്ടത് മദ്രസ അധ്യാപകന്റെ പീഡനം


കോഴിക്കോട് : പതിനൊന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മുക്കത്തിനടുത്ത് കാരശ്ശേരി കുമാരനല്ലൂർ സ്വദേശി കൊന്നാലത്ത് മുബഷീര്‍ (40) ആണ് പോക്സോ പ്രകാരം അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയിൽ മണാശ്ശേരിയിലെ മദ്രസയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കള്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് മദ്രസ അധ്യാപകൻ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് അറിയുന്നത്. പീഡിപ്പിച്ച വിവരം പുറത്തു പറയാതിരിക്കാന്‍ ഇയാൾ ഭീഷണിപ്പെടുത്തിയതായും കുട്ടി വെളിപ്പെടുത്തി. ഇതോടെ രക്ഷിതാക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുക്കം പോലീസ് പ്രതിയെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുക്കം എസ്ഐ ജിതേഷ്. എഎസ്ഐ ജോയി തോമസ്, എസ്സിപിഒമാരായ ഷറഫുദ്ദീന്‍, അബ്ദുല്‍ റഷീദ്, മുംതാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

أحدث أقدم