പത്തനംതിട്ട: അടുത്ത ബന്ധുവായ 12കാരിക്ക് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. ആലപ്പുഴ കാർത്തികപ്പള്ളി ചേപ്പാട് തടത്തേൽ വീട്ടിൽ ഗീവർഗീസ് ജോഷ്വായുടെ മകൻ റോയ് വർഗീസ് (34) ആണ് റാന്നി പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പ്രതി പെൺകുട്ടിയോട് പലതവണ ലൈംഗിക അതിക്രമം കാട്ടുകയും, തന്റെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. പരാതിയെ തുടർന്ന് റാന്നി പോലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുകയായിരുന്നു. ഒക്ടോബര് 3, 4 തിയതികളിലായിരുന്നു ലൈംഗികാതിക്രമം നടന്നത്. സംഭവത്തിന് ശേഷം, മൊബൈൽ ഫോൺ സിം ഉപേക്ഷിച്ച് സ്ഥലം വിട്ട പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി കുടുക്കുകയായിരുന്നു. എറണാകുളത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. റാന്നിയിൽ നിന്നും മുങ്ങിയ യുവാവ് നാട്ടിലും മറ്റ് പലയിടങ്ങളിലുമായി കറങ്ങിയ ശേഷമാണ് ദിവസങ്ങൾക്ക് ശേഷം ചെങ്ങന്നൂരിൽ എത്തിയത്. സംഭവം ആദ്യം സ്കൂൾ അധികൃതരും പിന്നീട് ബന്ധുക്കളും പോലീസിൽ അറിയിക്കുകയായിരുന്നു.. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ലിജു എൽ ടി എന്നിവരാണ് ഉണ്ടായിരുന്നത്.