ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ഡി​സം​ബ​ർ 15 മു​ത​ൽ


ദു​ബൈ: വി​ല​ക്കി​ഴി​വി​ന്‍റെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും മാ​സ്മ​രി​ക​ത​യു​മാ​യി ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ വീ​ണ്ടു​മെ​ത്തു​ന്നു. ഇ​ത്ത​വ​ണ ഡി​സം​ബ​ർ 15 മു​ത​ൽ 2023 ജ​നു​വ​രി 29വ​രെ 46 ദി​വ​സ​മാ​ണ്​ ഫെ​സ്റ്റി​വ​ൽ അ​ര​ങ്ങേ​റു​ക. വി​നോ​ദ പ​രി​പാ​ടി​ക​ൾ, സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ, ഫാ​ഷ​ൻ എ​ക്‌​സ്‌​ക്ലൂ​സീ​വ്, ഷോ​പ്പി​ങ്​ ഡീ​ലു​ക​ൾ, ഹോ​ട്ട​ൽ ഓ​ഫ​റു​ക​ൾ, ന​റു​ക്കെ​ടു​പ്പു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ക​ർ​ഷ​ണീ​യ​ത​ക​ൾ ഇ​ത്ത​വ​ണ​യു​മു​ണ്ടാ​കും. ദു​ബൈ ഫെ​സ്റ്റി​വ​ൽ​സ്​ ആ​ൻ​ഡ്​ റീ​ട്ടെ​യി​ൽ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ്​ (ഡി.​എ​ഫ്.​ആ​ർ.​ഇ) ഒ​രു​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ സ​വി​ശേ​ഷ​മാ​യി ഡ്രോ​ൺ​സ്​ ലൈ​റ്റ്​ ഷോ ​അ​ര​ങ്ങേ​റു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Previous Post Next Post