ദുബൈ: വിലക്കിഴിവിന്റെയും ആഘോഷങ്ങളുടെയും മാസ്മരികതയുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. ഇത്തവണ ഡിസംബർ 15 മുതൽ 2023 ജനുവരി 29വരെ 46 ദിവസമാണ് ഫെസ്റ്റിവൽ അരങ്ങേറുക. വിനോദ പരിപാടികൾ, സംഗീതക്കച്ചേരികൾ, ഫാഷൻ എക്സ്ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, നറുക്കെടുപ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി ആകർഷണീയതകൾ ഇത്തവണയുമുണ്ടാകും. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആർ.ഇ) ഒരുക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണ സവിശേഷമായി ഡ്രോൺസ് ലൈറ്റ് ഷോ അരങ്ങേറുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.