മലപ്പുറത്ത് 15കാരനെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ


മലപ്പുറം: വൈലത്തൂരില്‍ 15കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. കുറ്റിപ്പാല ക്ലാരി പുത്തൂര്‍ വെള്ളരിക്കുണ്ട് സ്വദേശി മച്ചിഞ്ചേരി കുഞ്ഞു മൊയ്തുവിനെയാണ് (65) കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ കേസിലെ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പഠനത്തില്‍ മോശമായ കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സി.ഡബ്ല്യു.സി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

أحدث أقدم