കൊച്ചി : സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ് കണ്ടെത്തി കൊച്ചി സോണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ). 162 കോടിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്.
സംസ്ഥാനത്തെ 15 വൻകിട റിയൽ എസ്റ്റേറ്റ് ഇടപാടുകാരാണ് നികുതി വെട്ടിപ്പിനു പിന്നിൽ. 703 കോടിയുടെ വരുമാനം കണക്കിൽ വരുത്താതെ നടത്തിയ വെട്ടിപ്പിനെതിരെ ഡിജിജിഐ കർശന നടപടി സ്വീകരിച്ചു.
ഫ്ലാറ്റ് നിർമാതാക്കളിൽനിന്നു പിഴയായി 26 കോടി രൂപ ഈടാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു