മലപ്പുറം: 17കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റില്‍. മലപ്പുറം വലമ്പൂര്‍ ഏറാംതോട് മഠത്തില്‍ കുണ്ടില്‍ സന്ദീപ് (32) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവാവിനെ മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. 2016 മുതല്‍ 2022 ജനുവരിവരെ സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ പിന്തുടര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സന്ദീപ് കുളിമുറി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി വീട്ടിൽ എത്തിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്. മറ്റൊരു കേസിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിടെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ റിമാൻഡിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. അരീക്കോട് വാലില്ലാപുഴ തൃക്കളയൂര്‍ ഉള്ളാട്ടില്‍ യാക്കിപ്പറമ്പന്‍ അനസ് (30)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിലെ ഒന്നാം പ്രതിയുമായി പെണ്‍കുട്ടിക്കുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കുറ്റൂളിയിലെ വീട്ടില്‍ എത്തിച്ചാണ് അനസ് കുട്ടിയെ ബലാത്സംഗം ചെയ്തത്. തുടർന്നും പ്രതി പീഡനം തുടർന്നു. വിദ്യാർഥിനി ഗര്‍ഭിണിയായതോടെ അനസ് വിദേശത്തേക്ക് കടന്നു. കഴിഞ്ഞ മാർച്ച് 28ന് യുവാവിനെതിരെ ജില്ലാ പോലീസ് മേധാവി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ബഹ്റൈനില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു.