കൽപ്പറ്റ: തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി ബീരാൻ കുട്ടി(65)യാണ് മരിച്ചത്.
പതിനെട്ടോളം തൊഴിലാളികൾക്കും കുത്തേറ്റ് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു.