ചില്ല് കുപ്പിയ്ക്ക് ഉള്ളിൽ വച്ച് പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 21കാരനെ മൂന്ന് കുട്ടികള്‍ കുത്തിക്കൊന്നു


മുംബൈ: ചില്ല് കുപ്പിയ്ക്ക് ഉള്ളിൽ വച്ച് പടക്കം പൊട്ടിക്കുന്നത് തടഞ്ഞ 21കാരനെ മൂന്ന് കുട്ടികള്‍ കുത്തിക്കൊലപ്പെടുത്തി. മുംബൈ ശിവാജ് നഗറിലാണ് സംഭവം.  ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുനിൽ ശങ്കർ നായിഡുവാണ് കൊല്ലപ്പെട്ടത്. ചില്ല് കുപ്പിയിൽ വെച്ച് പടക്കം പൊട്ടിക്കാൻ ശ്രമിച്ച കുട്ടികളെ സുനിൽ വിലക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുട്ടികളും സുനിലും ചേർന്ന് തര്‍ക്കമുണ്ടായി. വാക്കേറ്റം കനത്തതോടെ കുട്ടികൾ ഇയാളെ മർദിക്കാനും തുടങ്ങി. ഇതിനിടെ ഒരു കുട്ടി കത്തിയെടുത്ത് സുനിലിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ശേഷം കുട്ടികൾ ഓടിരക്ഷപ്പെടുകയും ചെയ്തു. നാട്ടുരകാർ സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 12, 14, 15 പ്രായമുള്ള കുട്ടികളാണ് ആക്രമിച്ചത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്.

أحدث أقدم