കാർഷിക പ്രദർശനം, കൊടി- കൊടിമര ജാഥകൾ, ദീപശിഖാ പ്രയാണം, സെമിനാറുകൾ, പുസതക മേള, കലാപരിപാടികൾ, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം
എന്നിങ്ങനെ വിപുലമായ പരിപാടികളോടെയാണ് സമ്മേളനം.
നൂറുകണക്കിന് ആളുകൾക്ക് പുതിയ അനുഭവമായ കന്നുകാലി പ്രദർശനം ഏറ്റുമാനൂരിൽ നടന്നു.
ഡിസംബറിൽ തൃശൂരിൽ ചേരുന്ന അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിന് മുന്നോടിയായാണ് സംസ്ഥാന സമ്മേളനം.
ദേശീയ സ്വാതന്ത്ര്യ സമരത്തിലും രാഷ്ട്ര നിർമിതിയിലും മാത്യകാപരമായ പങ്കുവഹിച്ച കർഷകര അവഗണിച്ചുകൊണ്ട് കൃഷിയെയും കാർഷിക വിപണിയെയും കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിനെതിരായി നടത്തിയ വീരുറ്റപോരാട്ടം ഇന്ത്യൻ കർഷക പ്രസ്ഥാനത്തിന് പുതിയ കുതിപ്പു നൽകി.
വർഗീയ ശക്തികൾക്കെതിരെ പോരാടുന്ന എല്ലാ മനുഷ്യർക്കും ആത്മവിശ്വാസവും പ്രത്യാശയും നൽകിയ സമര വിജയമാണ് കേന്ദ്രസർക്കാരിനുമേൽ കർഷകർ ഊട്ടിയുറപ്പിച്ചത്.
കാർഷിക മേഖലക്ക് നവോന്മേഷം പകർന്ന പിണറായി സർക്കാർ കൃഷി വ്യാപനത്തിനും, മൂല്യ വർധിത ഉൽപ്പന്ന നിർമാണത്തിനും വിതരണത്തിനും കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനും മികച്ച ഇടപെടലാണ് നടത്തിവരുന്നത്.
എല്ലാവിഭാഗം കർഷകരുടേയും ആശ്രയ കേന്ദ്രമായി കിസാൻ സഭയും അതിന്റെ സംസ്ഥാന ഘടകമായ കേരള കർഷകസംഘവും വളർന്നുകൊണ്ടിരിക്കുന്നു. കോട്ടയത്ത് ചേരുന്ന സംസ്ഥാന സമ്മേളനം ശ്രദ്ധേയമാകുന്നത് ഈ പശ്ചാത്തലത്തിലാണ്
*16 മുതൽ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പുസ്തകമേള നടക്കും.* രാവിലെ 9.30 ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം
*17 ന് ഉൽപന്ന ജാഥകൾ നടക്കും.* വൈകിട്ട് നാലിന് പാലായിൽ കോർപ്പറേറ്റ് രാഷ്ട്രീയവും ഇന്ത്യൻ കർഷകരും എന്ന വിഷയത്തിൽ സെമിനാർ നടക്കും .മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ ഐ ആന്റണി ( കേരള കോൺ.എം), വത്സൻ പനോളി (സംസ്ഥാന സെക്രട്ടറി, കേരള കർഷകസംഘം)
എന്നിവർ സംസാരിക്കും.
*18 ന് പതാക - കൊടിമര ജാഥകൾ*
പതാക ജാഥകൾ ചുരുളി കീരിത്തോട് അമരാവതി സമര കേന്ദ്രങ്ങളിൽ നിന്നും കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം വി ബേബിയുടെ നേതൃത്വത്തിൽ എത്തിക്കും.
സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്യും.
വയലാർ രക്തനാക്ഷി മണ്ഡപത്തിൽ നിന്നുള്ള എഐഎസ് ദേശീയ സമിതിയംഗം ജി.വേണുഗോപാൽ നയിക്കുന്ന ജാഥ ആർ നാസർ ഉദ്ഘാടനം ചെയ്യും.
കടുത്തുരുത്തി കെ.കെ ജോസഫിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് കർഷകസംഘം
സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രൊഫ. എം.ടി. ജോസഫ് നയിക്കുന്ന കൊടിമര ജാഥ
വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.
കർഷകസംഘം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി റ്റി എസ് രാഘവൻപിള്ളയുടെ സ്മൃതിമണ്ഡപത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നയിക്കുന്ന കൊടിമര ജാഥ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.
നാല് ജാഥകളും 18 ന് വൈകുന്നേരം 5 കളക്റ്ററേറ്റ് പരിസരത്ത് സംഗമിച്ച് തിരുനക്കരയിൽ എത്തും. പൊതുസമ്മേളനം ചേരുന്ന അയ്മനം ബാബു നഗറിൽ സ്വാഗതസംഘം ചെയർമാൻ എ വി റസ്സൽ പതാക ഉയർത്തും.
*19 ന് രാവിലെ എട്ടിന് ദീപശിഖാപ്രയാണം* അയ്മനം ബാബുവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും അത് ലറ്റുകളുടെ അകമ്പടിയോടെ സമ്മേളന നഗറിൽ എത്തും. സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ആർ നരേന്ദ്രനാഥ് നയിക്കും. കെ ജെ തോമസ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളന നഗറിൽ പതാക ഉയർത്തും, മാമൻ മാപ്പിള ഹാളിലെ കെ വി വിജയദാസ് നഗറിൽ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം തുടങ്ങും.
സ്വാഗത ഗാനം - വിശ്വദീപ്തി കലാഭവൻ
സ്വാഗതം - എ വി.റസ്സൽ ചെയർമാൻ സ്വാഗതസംഘം)
ഉദ്ഘാടനം :ഹന്നൻ മുള്ള (സെക്രട്ടറി എ.ഐ .കെ.എസ്)
11 മണിക്ക് "കേരളത്തിന്റെ കാർഷിക മേഖലയിലെ കടമകൾ "
അവതരണം: എസ് രാമചന്ദ്രൻപിള്ള
ഉച്ചക്ക് 12 ന് സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഡോ. അശോക് ധാവ്ളെ, ഇ.പി.ജയരാജൻ, വിജു കൃഷ്ണൻ, പി.കൃഷ്ണപ്രസാദ്, കെ.എൻ. ബാലഗോപാൽ, കെ.കെ.രാഗേഷ്, എസ്.കെ.പ്രീജ,
വത്സൻ പനോളി, എം.വിജയകുമാർ എന്നീ നേതാക്കളും, 610 പ്രതിനിധികളും പങ്കെടുക്കും.
*സെമിനാർ ഒക്ടോബർ 19, 5 മണി*
തിരുനക്കര മൈതാനം (സ.അയ്മനം ബാബു നഗർ)
വിഷയം: ഇന്ത്യൻ കർഷക പോരാട്ടങ്ങളുടെ ചരിത്രവും വർത്തമാനവും
സ്വാഗതം :കെ എം രാധാകൃഷ്ണൻ
അധ്യക്ഷൻ: മന്ത്രി കെ.എൻ. ബാലഗോപാൽ
ഉത്ഘാടനം: ഡോ. അശോക് ധാവ്ളെ (പ്രസിഡന്റ്, എ ഐ കെ എസ് )
ബിനോയി വിശ്വം (സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം), ഡോ എൻ ജയരാജ്(ഗവ.ചീഫ് വിപ്പ്),
പി.സി.ചാക്കോ (എൻ.സി.പി സംസ്ഥാന പ്രസിഡന്റ്) ഡോ.മിനി സുകുമാർ (സംസ്ഥാന ആസൂത്രണ ബോർഡ് അംഗം )
രാത്രി 8 ന് അലോഷിയുടെ പാട്ട്.
*ഒക്ടോബർ 20*
9.00 മണി പ്രതിനിധി സമ്മേളനം തുടർച്ച
5 മണി
സെമിനാർ
തിരുനക്കര മൈതാനം
വിഷയം : ഇന്ത്യൻ ദേശീയതയുടെ ചരിത്ര മാനങ്ങൾ
ഉത്ഘാടനം വി എൻ വാസവൻ ( സഹകരണ, സാംസ്കാരിക,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി).
അദ്ധ്യക്ഷൻ: അഡ്വ.കെ സുരേഷ്കുറുപ്പ്
സ്വാഗതം: അഡ്വ.കെ. അനിൽ കുമാർ
വിഷയാവതരണം സുനിൽ പി ഇളയിടം
പ്രതികരണം: ഡോ.പി.എം.ആരതി
*21-ാം തീയ്യതി*
രാവിലെ 09:00 ന് പ്രതിനിധി സമ്മേളനം തുടരും.
നാലിന് തിരുനക്കര മൈതാനത്ത് (സ. അയ്മനം ബാബു നഗർ) പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
എസ് രാമചന്ദ്രൻ പിള്ള, ഹനൻ മുള്ള, ഡോ.അശോക് ധാവ്ളെ, ഇ പി ജയരാജൻ, വൈക്കം വിശ്വൻ,
കെ.എൻ ബാലഗോപാൽ വി.എൻ. വാസവൻ, വിജു കൃഷ്ണൻ, പി കൃഷ്ണപ്രസാദ് എ വി റസ്സൽ, വത്സൻ പനോളി, എം വിജയകുമാർ എന്നിവർ പ്രസംഗിക്കും.
8 പിഎം
ഒരുമക്കത്തായം (എ ഫോക്ക് നാഷണലിസ്റ്റ് ഷോ)
അവതരണം - തീപ്പാട്ട്
സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടേയും സഹായ സഹകരണങ്ങൾ സവിനയം അഭ്യർത്ഥിക്കുന്നു.
വാർത്താസമ്മേളനത്തിൽ കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സ്വാഗത സംഘം ചെയർമാൻ എ വി റസൽ, സെക്രട്ടറി കെ.എം.രാധാകൃഷ്ണൻ, പ്രൊഫ.ആർ നരേന്ദ്രനാഥ്, അഡ്വ.ജോസഫ് ഫിലിപ്പ്, പ്രൊഫ. എം റ്റി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.