വിസ്മയ ജാലകം തുറക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ്; 27–ാം സീസണ് ഇന്നു തുടക്കം


ദുബായ്:  ലോക സംസ്കാരങ്ങളിലേയ്ക്ക് വിസ്മയ ജാലകം തുറക്കുന്ന ഗ്ലോബൽ വില്ലേജ് സീസൺ 27 ഇന്നു സന്ദർശകര്‍ക്ക് തുറന്നുകൊടുക്കും. വേറിട്ട അനുഭവം സമ്മാനിക്കുന്ന ഒട്ടേറെ പുതിയ ആകർഷണങ്ങളുമായാണ് ആഗോള ഗ്രാമം ഗൾഫിലെയും ലോകത്തെങ്ങുനിന്നുമുള്ള സന്ദർശകരെ ഇപ്രാവശ്യം വരവേൽക്കുക. കേരളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്ന് വളരെയേറെ സന്ദർശകർ ഗ്ലോബൽ വില്ലേജ് കാണാനായി മാത്രമെത്തുന്നു. മലയാളികളടക്കം ഒട്ടേറെ പേരുടെ നേതൃത്വത്തിൽ ഇവിടെ ലോക വിഭവങ്ങൾ സമ്മാനിക്കുന്ന ഭക്ഷണകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ കടകള്‍ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ, തത്സമയം ചിത്രങ്ങൾ വരച്ച് നൽകുന്ന പത്തോളം കലാകാരന്മാരും ഇടം പിടിച്ചിട്ടുണ്ട്. ബലൂണും പാവകളും അടക്കം കുട്ടികളെ ആകർഷിക്കുന്ന കൗതുക വസ്തുക്കളുടെ വിൽപനയ്ക്ക് പിന്നിലും ഇപ്രാവശ്യവും മലയാളികളുണ്ട്. ലോകത്തെ 200ലേറെ അവിശ്വസനീയമായ ഡിസ്പ്ലേകളോടെ, മധ്യപൂർവദേശ–വടക്കൻ ആഫ്രിക്ക മേഖലയിലെ ആദ്യത്തെ പരിപാടി ഒട്ടേറെ പുതിയ പ്രദർശനങ്ങളെ സ്വാഗതം ചെയ്യുന്നു.

أحدث أقدم