കോട്ടയത്ത് വെറും 29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ കേരള ജലഗതാഗത വകുപ്പ്

✍️ ജോവാൻ മധുമല 
കോട്ടയം : കേരള ജലഗതാഗത വകുപ്പിന്റെ ഏറ്റവും പഴക്കം ചെന്ന ജലഗതാഗത പാതയാണ് കോട്ടയം - ആലപ്പുഴ പാത. മൂന്ന് ബോട്ടുകളാണ് ഈ പാതയിലൂടെ സർവീസുകൾ നടത്തുന്നത്. സ്ഥിരം യാത്രക്കാർക്ക് പുറമേ കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒക്കെയായി നിരവധി വിനോദസഞ്ചാരികളാണ് യാത്ര ആസ്വദിക്കുന്നതിനായി എത്തുന്നത്.
കോട്ടയം മുതൽ ആലപ്പുഴ വരെയുള്ള കായൽ കാഴ്ചകൾ ആണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. കോട്ടയത്ത് നിന്നും രാവിലെ 6.35, 11.30 എന്നീ സമയത്തും ഉച്ചയ്ക്കുശേഷം1.00, 3.30 എന്നീ സമയത്തും വൈകിട്ട് 5. 15 നും ബോട്ടുകൾ പുറപ്പെടുന്നുണ്ട്. കോട്ടയം കോടിമതയിൽ നിന്നും ആരംഭിച്ച കാഞ്ഞിരം, വെട്ടിക്കാട്, ആർ ബ്ലോക്ക്, പുന്നമട വഴി ആലപ്പുഴ എത്തുന്നതാണ് യാത്ര. യാത്രയെക്കുറിച്ച് അറിഞ്ഞ് നിരവധി പേരാണ് എത്തുന്നത്. ഈ ബോട്ട് യാത്ര നല്ലൊരു അനുഭവമാണ് നൽകുന്നത് എന്ന് യാത്രക്കാർ പറയുന്നു. ടൂറിസം വികസിപ്പിക്കുന്നതിനായി കോട്ടയത്ത് നിന്നും വേഗ ബോട്ട് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ജനഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.
أحدث أقدم