പള്ളി കുത്തി തുറന്ന് മോഷണം 2 പേർ പിടിയിൽ



അടിമാലി മുക്കുടം പള്ളി കുത്തിത്തുറന്ന് വാര്‍പ്പ് ഉള്‍പ്പെടെ സമാഗ്രികള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.*ആനച്ചാല്‍ ഈട്ടി സിറ്റി കുറ്റിയില്‍ സുരേഷ് (കുട്ടിച്ചാത്തന്‍ -40), ആനച്ചാല്‍ ഐക്കരയില്‍ ബെന്നി (42) എന്നിവരെയാണ് വെള്ളത്തൂവല്‍ എസ്.ഐ സജി എന്‍.പോളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂലൈ 25ന് പുലര്‍ച്ച സുരേഷി‍െന്‍റ ഓട്ടോയില്‍ പള്ളിയിലെത്തി പൂട്ട് തകര്‍ത്തായിരുന്നു മോഷണം. വസ്തുക്കള്‍ കുഞ്ചിത്തണ്ണിയിലെ ആക്രിക്കടയില്‍ വിറ്റിരുന്നു. ഇത് കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ മറ്റൊരു മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് 15 ദിവസമേ അയിട്ടുള്ളൂ.

أحدث أقدم