റെയിൽവെ മേൽപ്പാലത്തിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു: 2 പേർക്ക് പരിക്ക്








അമ്പലപ്പുഴ: ദേശീയപാതയിൽ കാക്കാഴം മേൽപ്പാലത്തിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു.

2 പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓട്ടോ ഡ്രൈവർ കാക്കാഴം വെളിമ്പറമ്പിൽ നിഷാദ് (29), ദോസ്ത് വാനിലുണ്ടായിരുന്ന പുറക്കാട് ഇർഷാദ് മൻസിലിൽ ഇർഷാദിൻ്റെ ഭാര്യ അനിസ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തേക്ക് പോകുകയായിരുന്ന എയിച്ചർ ലോറിയിൽ ആലപ്പുഴ ഭാഗത്തേക്ക് മറ്റൊരു വാഹനത്തെ മറികടന്നു വന്ന ദോസ്ത് വാനും, മറ്റൊരു ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് അര മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു.അമ്പലപ്പുഴ പൊലീസ് എത്തി വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.


أحدث أقدم