ഭാരത് ജോഡോ യാത്രക്കിടെ അപകടം, 4 പേർക്ക് ഷോക്കേറ്റു


ബെല്ലാരി: ഭാരത് ജോഡോ യാത്രക്കിടെ നാലു പേർക്ക് വൈദ്യുതാഘാതമേറ്റു. കർണാടകത്തിലെ ബെല്ലാരിയിൽ യാത്ര തുടരുന്നതിനിടെയാണ് അപകടം. കോൺഗ്രസ് പതാക ഘടപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് വൈദ്യുതി ലൈനിൽ തട്ടിയാണ് പതാക പിടിച്ചയാൾ ഉൾപ്പെടെ നാലു പേർക്ക് വൈദ്യുതാഘാതമേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെല്ലാരിയിലെ സങ്കനകൽ ഗ്രാമത്തിൽ നിന്നാണ് ഇന്ന് രാവിലെ യാത്ര ആരംഭിച്ചത്. ഇതിനിടെ, പാർട്ടി പതാക ഘടിപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. പതാക പിടിച്ചയാൾ ഉൾപ്പെടെ നാലു പേർക്കാണ് വൈദ്യുതാഘാതമേറ്റത്. യാത്രയോടൊപ്പമുണ്ടായിരുന്ന വൈദ്യസംഘം പരിക്കേറ്റവർക്ക് പ്രാഥമിക ശ്രുശ്രൂഷകൾ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്ന് മുതിർന്ന നേതാവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഭാരത് ശനിയാഴ്ച 1,000 കിലോമീറ്റർ ദൂരം പിന്നിട്ടു. 150 ദിവസം കൊണ്ട് 3,570 കിലോമീറ്റർ ദൂരം പിന്നിടുകയാണ് ലക്ഷ്യം. സെപ്റ്റബർ 30 നാണ് കേരള പര്യടനം പൂർത്തിയാക്കി കർണാടകത്തിലേക്ക് യാത്ര പ്രവേശിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുലിനൊപ്പം യാത്രയുടെ ഭാഗമായിരുന്നു. സെപ്റ്റംബർ എട്ടിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ജമ്മു കശ്മീരിലാണ് സമാപിക്കുക. തമിഴ്നാട്ടിൽ ഒരുലക്ഷത്തോളം ആളുകളും കേരളത്തിൽ ഒന്നേകാൽ ലക്ഷത്തോളം ആളുകളും കർണാടകത്തിൽ ഇതുവരെ ഒന്നര ലക്ഷത്തോളം ആളുകളുമാണ് യാത്രയെ അനുഗമിച്ചതെന്ന് നേതാക്കൾ വിശദമാക്കി. ആന്ധ്രയിലേക്ക് യാത്ര പ്രവേശിക്കുന്നതോടെ രണ്ടുലക്ഷത്തോളം ആളുകൾ യാത്രയുടെ ഭാഗമാകുമെന്നാണ് നേതാക്കൾ കരുതുന്നത്.

أحدث أقدم