മൂന്നാറിൽ വീണ്ടും കടുവ ആക്രമണം; 5 പശുക്കളെ കൂടി കൊന്നു







ഇടുക്കി / രാജാക്കാട്:
മൂന്നാറിൽ വീണ്ടും കടുവ ആക്രമണം. മൂന്നാർ രാജമല നയമക്കാട് എസ്റ്റേറ്റിലാണ് 5 പശുക്കളെ കടുവ കൊന്നത്. കഴിഞ്ഞ ദിവസവും അഞ്ച് പശുക്കളെ കൊന്നിരുന്നു. തുടർന്ന് കടുവയെ പിടികൂടാനായി വനപാലകർ കൂട് സ്ഥാപിച്ചിരിക്കെയാണ് ഇന്നലെ വീണ്ടും ആക്രമണം നടന്നത്.

ഇതോടെ കടുവ കൊലപ്പെടുത്തിയ പശുക്കളുടെ എണ്ണം പത്തായി.

 തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയാണ് കൊലപ്പെടുത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ജനങ്ങൾ രാജമല - മൂന്നാർ റോഡ് ഉപരോധിച്ചു.


أحدث أقدم