ദോഹ: ഫിഫ ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ സ്വീകരിക്കാന്‍ ഖത്തറിലെ രണ്ട് വിമാനത്താവളങ്ങളും പൂര്‍ണ സജ്ജമായി. ലോകകപ്പ് അടുക്കുന്നതോടെ യാത്രക്കാരുടെ തിരക്ക് മുന്നില്‍ക്കണ്ട് വിപുലമായ സൗകര്യങ്ങളാണ് യാത്രക്കാരെ സ്വീകരിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. ലോകകപ്പിന് മുമ്പ് തന്നെ ഖത്തറിലെ രണ്ട് വിമാനത്താവളങ്ങളില്‍ മണിക്കൂറില്‍ ഏകദേശം 5,700 യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്ന് എയര്‍പോര്‍ട്ടുകളിലെ അറൈവല്‍ ആന്റ് ഡിപ്പാര്‍ച്ചേഴ്സ് സീനിയര്‍ മാനേജര്‍ സാലിഹ് അല്‍ നിസ്ഫ് പറഞ്ഞു. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മണിക്കൂറില്‍ 3,700 യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് അല്‍ നിസ്ഫ് പറഞ്ഞു. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ താമസ ഇടങ്ങളിലേക്ക് എത്തിക്കുന്നതിനായി ബസുകള്‍, മെട്രോ, ടാക്സികള്‍, ഊബര്‍, കരീം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ തുഗതാഗത സൗകര്യങ്ങള്‍ ലഭ്യമാണ്. ലോകകപ്പ് പ്രമാണിച്ച് പുതുക്കിപ്പണിത ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മണിക്കൂറില്‍ 2,000 യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യങ്ങളുണ്ട്. ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഷട്ടില്‍ ബസുകള്‍ക്ക് പുറമെ ബസുകളും ടാക്സി സര്‍വീസുകളും ഉണ്ടായിരിക്കുമെന്നും യാത്രക്കാരെ അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രക്കാര്‍ക്കായി കാല്‍നട പാതയും ലഭ്യമാണ്.