ഇറാനിലെ ജയിലിൽ തീപിടുത്തം. തലസ്ഥാനമായ തെഹ്റാനിലെ എവിൻ ജയിലിലുണ്ടായ തീപിടുത്തത്തിൽ നാല് തടവുകാർ മരിച്ചു. 61 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് ഇറാൻ ജുഡീഷ്യറി അതോറിറ്റിയുടെ വെബ്‌സൈറ്റായ മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിൽ ഉണ്ടായ പുക ശ്വസിച്ചാണ് നാല് പേർ മരിച്ചത്. സ്ത്രീകൾക്ക് ഇറാന്റെ കർശന വസ്ത്രധാരണ രീതി ലംഘിച്ചതിന് അറസ്റ്റിലായ ശേഷം 22കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് തീപിടുത്തം ഉണ്ടായത്. മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.വിദേശ തടവുകാരുടക്കം ആയിരക്കണക്കിന് പേരുള്ള എവിൻ ജയിലിലാണ് അടുത്തിടെ നടന്ന പ്രകടനങ്ങളിൽ അറസ്റ്റിലായ നൂറുകണക്കിന് ആളുകളെയും പാർപ്പിച്ചിരിക്കുന്നത്.