എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ വെന്നിമല സ്വദേശിയായ 65കാരന് 20 വർഷം കഠിനതടവും രണ്ട് ലക്ഷം പിഴയും .


കോട്ടയം :  എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ  65 കാരനായ അയൽവാസിക്ക്  20 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം തടവ് അനുഭവിക്കാനും കോടതി വിധിച്ചു.  പുതുപ്പള്ളി പയ്യപ്പാടി വെന്നിമല ക്ഷേത്രത്തിനു സമീപം വെളുത്തേടത്ത് തങ്കപ്പനെ (65)യാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്‌സോ) ജഡ്ജി കെ.എൻ സുജിത്ത് ശിക്ഷിച്ചത്.   2019 മാർച്ച് മുതലാണ് എട്ടു വയസുകാരിയെ പ്രതി പീഠിപ്പിച്ചിരുന്നത്.  സ്‌കൂളിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ ശേഷം വീട്ടിൽ ആരുമില്ലാത്തതിനാൽ അയൽ വാസിയായ പ്രതിയുടെ വീട്ടിൽ കളിക്കുന്നതിനും, ടിവി കാണുന്നതിനുമായാണ് അതിജീവിതയായ എട്ടു വയസുകാരി പോയിരുന്നത്. ഇതിനിടെ പ്രതിയുടെ വീട്ടിലെ ഹാളിൽ ടിവി കണ്ടു കൊണ്ടിരിക്കുന്നതിനിടെ  ഹാളിൽ നിന്നും കുട്ടിയെ പ്രതി സ്വന്തം മുറിയിലേയ്ക്കു വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.  പ്രോസിക്യൂഷനു വേണ്ടി അഡ്വ.എം.എൻ പുഷ്‌കരൻ ഹാജരായി.

أحدث أقدم