പാമ്പാടി : മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പത്തിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് പാമ്പാടി കെ.ജി കോളേജ് രസതന്ത്ര വിദ്യാർത്ഥികൾ സ്വാതന്ത്ര്യം@ 75 എന്ന കവിതാ സമാഹാരം പുറത്തിറക്കി.വെണ്ണിമലയുടെ ചരിത്രകാരൻ ശ്രീ.പി.ശേഖര വാര്യർ പുസ്തകം പ്രകാശനം ചെയ്തു. കുട്ടികളിലെ ചരിത്രബോധത്തിനും രാജ്യസ്നേഹത്തിനും ഉള്ള ഉത്തമ തെളിവാണ് പ്രസ്തുത പുസ്തകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രസതന്ത്ര വിഭാഗം മേധാവി ഡോ.തോമസ് ബേബി അദ്ധ്യക്ഷത വഹിച്ചു. ഗണിത ശാസ്ത്ര വിഭാഗം അദ്ധ്യാപിക പ്രൊഫ. പ്രീത മാത്യു, അസോസിയേഷൻ സെക്രട്ടറി നന്ദന സി.വി, പാർവ്വതി. ഐശ്വര്യ, ദേവിക, ജസ്വിൻ, അശ്വിൻ, ആകാശ്, എബിൻ എന്നിവർ പ്രസംഗിച്ചു.
മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പത്തിമൂന്നാം ജന്മദിനത്തോടനുബന്ധിച്ച് പാമ്പാടി കെ.ജി കോളേജ് വിദ്യാർത്ഥികൾ സ്വാതന്ത്ര്യം@ 75 എന്ന കവിതാ സമാഹാരം പുറത്തിറക്കി
Jowan Madhumala
0
Tags
Pampady News