യു എസിൽ കൊടുങ്കാറ്റ് ; മരണം 77 ആയി


മയാമി : യു എസിൽ അടിച്ച ഇയാൻ കൊടുങ്കാറ്റിനെ തുടർന്ന് മരണം 77 ആയി. അമേരിക്കയുടെ ചരിത്രത്തിൽ ഉണ്ടായ വലിയ ദുരന്തങ്ങളിലൊന്നായി കൊടുങ്കാറ്റ് മാറിയിരിക്കുകയാണിപ്പോൾ. സൗത്ത് കാരലൈനയിലും ഫ്ളോറിഡയിലുമായാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്.

ന്യൂയോർക്, ന്യൂജേഴ്‌സി, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ കൊടുങ്കാറ്റ് ദിശമാറി സഞ്ചരിക്കുന്നത്. ഫ്‌ളോറിഡയിൽ മാത്രമായി 73 പേർ മരിച്ചെന്നാണ് പുറത്ത് വരുന്ന കണക്ക്. ബുധനാഴ്ച അമേരിക്കൻ പ്രസിഡന്റ ജോ ബൈഡൻ ഫ്ലോറിഡ സന്ദർശിക്കും. മണിക്കൂറിൽ 241 കി.മീ വേഗതയിലാണ് ഇയാൻ കൊടുങ്കാറ്റ് വീശി അടിച്ചിരുന്നത്
أحدث أقدم