80 കാരിയെ വെട്ടിക്കൊന്നു നാടിനെ ഞടുക്കിയ കൊലപാതകം ഇന്ന് പുലർച്ചെ !

ചെങ്ങന്നൂർ : മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ബന്ധുവായ രെഞ്ചു സാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായിയാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു കൊലപാതകം. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. മറിയാമ്മ വർഗീസ് കിടപ്പുരോഗിയാണ്. രെഞ്ചു മാതാപിതാക്കളുമായി വഴക്കിടുകയും തർക്കത്തിന് പിന്നാലെ ഇവരെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ പുറത്താക്കിയതിന് ശേഷം അവരോടുള്ള ദേഷ്യത്തിനാണ് ഉറങ്ങിക്കിടന്ന 80 കാരിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്
أحدث أقدم