പാതയിലെ അറ്റകുറ്റപ്പണി; എറണാകുളം-കൊല്ലം മെമു 9 ദിവസം റദ്ദാക്കി, കന്യാകുമാരി-പുനെ എക്‌സ്പ്രസ് ആലപ്പുഴ വഴി






കൊച്ചി: പാതയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് കൊല്ലം-എറണാകുളം മെമു 9 ദിവസത്തേക്ക് റദ്ദാക്കി. കൊല്ലം- എറണാകുളം ജങ്ഷൻ മെമു (06778) സർവീസിനൊപ്പം എറണാകുളം ജങ്ഷൻ-കൊല്ലം മെമു സ്പെഷ്യലും (06441) ഈ മാസം 15 മുതൽ 21 വരെ റദ്ദാക്കി. കൂടാതെ ഈ മാസം 24, 27 തീയതികളിലും ഇവയുടെ സർവീസ് റദ്ദാക്കിയിട്ടുണ്ട്.

ഇടപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, തൃശ്ശൂർ സ്റ്റേഷൻ പരിധികളിൽ പാതയിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് തീവണ്ടി ഗതാഗതത്തിൽ മാറ്റം. കന്യാകുമാരി-പുണെ പ്രതിദിന എക്സ്പ്രസ് (16382) 18, 21, 24, 27 തീയതികളിൽ കായംകുളം ജങ്ഷനിൽ നിന്ന് ആലപ്പുഴ വഴി തിരിഞ്ഞ് പോകും. 

അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലും എറണാകുളം ടൗൺ കൂടാതെ ജങ്ഷനിലും കന്യാകുമാരി-പുണെ പ്രതിദിന എക്സ്പ്രസിന് സ്റ്റോപ്പ് ഉണ്ടാകും. 15 മുതൽ 21 വരെ ട്രെയിൻ ഒരു മണിക്കൂർ വൈകി 9.40-നാണ് കന്യാകുമാരിയിൽനിന്ന് പുറപ്പെടുക. എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) 13 മുതൽ 18 വരെ നിർത്തിയിടും.
أحدث أقدم