മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിഎസ് നൂറിന്റെ നിറവിൽ, ഇന്ന് 99-ാം പിറന്നാൾ


 തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് നൂറിന്റെ നിറവിൽ. ഇന്ന് 99-ാം പിറന്നാള്‍.

97 വയസ്സുവരെ കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന വിഎസ് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മകന്‍ അരുണ്‍ കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ പൂർണ്ണ വിശ്രമത്തിലാണ്.  

 പാര്‍ട്ടിക്ക് പുറത്ത് മാത്രമല്ല അകത്തും നിരന്തരം പോരാട്ടത്തിന്റെ വഴിവെട്ടിത്തെളിച്ച നേതാവായിരുന്നു വിഎസ്. പാര്‍ട്ടി സെക്രട്ടറിയായ പിണറായിയും മുഖ്യമന്ത്രിയായ വിഎസും പരസ്പരം പോര്‍വിളികളുമായി കളം നിറഞ്ഞ കാലമായിരുന്നു 2006 മുതല്‍ 2011 വരെ. 

2011 ലും 2016 ലും പാര്‍ട്ടി വിഎസിന് സ്ഥാനാർത്ഥിത്വം നിഷേധിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജനകീയ പ്രതിഷേധത്തിന് മുന്നില്‍ പാര്‍ട്ടിക്ക് വഴങ്ങേണ്ടി വരികയായിരുന്നു.

2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോരാനുള്ള ധൈര്യം കാണിച്ചത് സി പി എം രാഷ്ട്രീയത്തില്‍ വിഎസ് മാത്രം. 

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി പി എം രൂപീകരിച്ച നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവും വിഎസ് അച്യുതാനന്ദനാണ്.

أحدث أقدم