9 സർവകലാശാല വിസിമാർ രാജിവെക്കണം; ആവശ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍


തിരുവനന്തപുരം: 9 സർവകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ തന്നെ വിസിമാർ രാജിവെക്കണമെന്നാണ് ഗവർണറുടെ ആവശ്യം. നിര്‍ദേശം സുപ്രിംകോടതിയുടെ അടിസ്ഥാനത്തിലാണെന്ന് ഗവർണർ. നാളെ രാവിലെ 11.30ന് മുൻപ് രാജിവെക്കണമെന്ന് നിർദേശം. വിസിമാർക്ക് ഇത് സംബന്ധിച്ച് മെയിലുകൾ‌ അയച്ചതായും ഗവർണർ അറിയിച്ചു. കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. 5 വി സി മാർ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്.4  പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു.

أحدث أقدم