ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോയെപാലിയം അണിയിച്ച് വത്തിക്കാൻ പ്രതിനിധി.


തിരു: ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോയെ വത്തിക്കാന്റെ ഇന്ത്യൻ സ്ഥാനപതി ലിയോപോൾഡോ ജിറേല്ലി ഔദ്യോഗിക സ്ഥാന ചിഹ്നമായ പാലിയം കഴുത്തിലണിയിച്ചു.

പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ദിവ്യബലി മധ്യേ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി നടത്തിയ ചടങ്ങിൽ സാമന്ത രൂപതകളിലെ ബിഷപ്പുമാരും സാക്ഷ്യം വഹിച്ചു. ജൂൺ 29നു സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ദിവ്യബലിക്കിടെ ഡോ തോമസ് ജെ നെറ്റോ ഫ്രാൻസിസ് മാർപാപ്പയിൽനിന്നു പാലിയം കൈകളിൽ സ്വീകരിച്ചിരുന്നു.

വിശ്വാസികൾ പ്രദക്ഷിണമായാണ് ആർച്ച് ബിഷപ്പിനെ ചടങ്ങിലേക്കു വരവേറ്റത്. വത്തിക്കാൻ സ്ഥാനപതിക്കു മുൻപാകെ ഡോ തോമസ് ജെ നെറ്റോ സഭയോടും ദൈവത്തോടുമുള്ള വിശ്വാസ പ്രഖ്യാപന പ്രാർഥനം നടത്തി. ബലിപീഠത്തിനു മുൻപിൽ  പാലിയം സ്വീകരിച്ചത്.

ഇതോടനുബന്ധിച്ചുള്ള ദിവ്യബലിക്കും അദ്ദേഹം മുഖ്യകാർമികത്വം വഹിച്ചു.  തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ ആർ ക്രിസ്തുദാസ് തുടങ്ങിയവർ പങ്കെടുത്തു.
أحدث أقدم