കോഴിക്കോട്: പീഡന പരാതിയെ തുടർന്ന് സിപിഎം നേതാവിന് സസ്‌പെൻഷൻ. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ.പി ബിജുവിനെയാണ് സിപിഎം സസ്‌പെൻഡ് ചെയ്തത്.
വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ ബിജുവിനെതിരെ പേരാമ്പ്ര പോലീസ് കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തത്. ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ. ചെറുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ് ബിജു.
പഞ്ചായത്ത് ഹാളിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് വനിതാ നേതാവിന്റെ പരാതി. പാർട്ടിയ്‌ക്ക് പരാതി നൽകിങ്കെിലും തുടക്കത്തിൽ ബിജുവിനെതിരെ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല ബിജുവിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും നേതാക്കൾ നടത്തിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിതോടെയാണ് നടപടി സ്വീകരിക്കാൻ സിപിഎം തയ്യാറായത്.