കോട്ടയത്ത് എം.ഡിഎംഎ യുമായി വടവാതൂർ സ്വദേശി പിടിയിൽ


പ്രതീകാത്മക ചിത്രം 

 കോട്ടയം : നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ വെച്ച് മയക്കുമരുന്നുമായി വടവാതൂർ സ്വദേശി പൊലീസിന്റെ പിടിയിലായി. 

മാരക മയക്കുമരുന്നായ എം.ഡിഎംഎ ഇതര സംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വരുന്നതിനിടെയാണ് യുവാവ് പിടിയിലായത്.

 വടവാതൂർ സ്വദേശിയായ അക്ഷയിയാണ് എംഡിഎംഎയുമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ ബാഗിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയിട്ടുണ്ട്.

 ബേക്കർ ജംഗ്ഷനിൽ എത്തിയ ഇതര സംസ്ഥാന ബസിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

 സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, ഡിവൈഎസ്പി കെ.ജി അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.


أحدث أقدم