കോട്ടയം കാണക്കാരിയിൽ മദ്യ ലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൈ അറ്റുതൂങ്ങി

കോട്ടയം: കോട്ടയത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ക്രൂര ആക്രമണം. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്‍റെ (42)  കൈ ഭര്‍ത്താവ് വെട്ടി. മഞ്ജുവിന്‍റെ രണ്ട് കയ്യും പ്രദീപ് വെട്ടുകയായിരുന്നു. ഒരു കൈ അറ്റ് തൂങ്ങിയ നിലയിലാരുന്നു. മറ്റേ കയ്യിലെ വിരലുകള്‍ അറ്റുപോയി.

മദ്യപിച്ച് ഭാര്യയുമായി പ്രദീപ് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഇന്ന് രാവിലെയും സമാനമായി വഴക്ക് നടന്നതായും നാട്ടുകാര്‍ പറയുന്നു. മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടക്കാനെത്തിയ മകളെയും പ്രദീപ് ആക്രമിച്ചു.

സംഭവത്തിന് പിന്നാലെ വാഹനം എടുത്ത് സ്ഥലത്ത് നിന്ന് പ്രദീപ് കടന്നുകളഞ്ഞു. നാട്ടുകാരാണ ് മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
أحدث أقدم