ഒരാഴ്ച പിന്നിട്ടും യാതൊരു വിവരവുമില്ല, കാടുള്ള പ്രദേശത്തേക്ക് പോകുന്നുവെന്ന് അവസാന സന്ദേശം, പിന്നാലെ ഫോൺ ഓഫ് ആയി; ദുബായിൽ കാണാതായ അമലിന്റെ തിരോധാനത്തിൽ ആശങ്കയോടെ ബന്ധുക്കൾ


ദുബായ് : കഴിഞ്ഞ ഒരാഴ്ച മുമ്പാണ് ദുബായിൽ വെച്ച് മലയാളി യുവാവിനെ കാണാതാകുന്നത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂര്‍ പുത്തലത്തു വീട്ടില്‍ അമല്‍ സതീഷ് (29)നെ ആണ് കാണാതായത്. ഈ മാസം 20നാണ് കാണാതാകുന്നത്. അമലിന് വേണ്ടി ഇന്നും തെരച്ചിൽ തുടരുന്നു. സതീഷിന് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും യുഎഇയില്‍ ഉടനീളം അന്വേഷണം നടത്തി എന്നാൽ കണ്ടെത്താൻ സാധിച്ചില്ല. നാട്ടിൽ മാതാപിതാക്കളും സഹോദരിയുമാണ് സതീഷിന് ഉള്ളത്. ദുബായിലെ വര്‍സാനിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു അമൽ. ഈ മാസം 20 ന് വൈകുന്നേരം 4.30ഓടെ ജോലി സ്ഥലത്തു നിന്നും പുറത്തിറങ്ങി. പിന്നീട് അമൽ എവിടെ പോയത് എന്ന് ഒരു വിവരവും ഇല്ല. മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ടായിരുന്നു കാണാതാകുമ്പോൾ അജിത് ധരിച്ചിരുന്നത്. റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതനുസരിച്ച് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഒരു വിവരവും ഇല്ല. നാട്ടിൽ നിന്നും ബിരുദം പൂർത്തിയാക്കിയാണ് അമൽ ഗൾഫിലേക്ക് പോയത്. ആറ് മാസം മുമ്പ് വര്‍സാനിനെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലി ശരിയായി അവിടെ ജോലിക്ക് കയറി. ജോലിയിൽ താത്പര്യമില്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയുണ്ടായിരുന്നു. കമ്പനി അധികൃതരോട് പാസ്‍പോര്‍ട്ട് ചോദിച്ചെങ്കിലും മടങ്ങി വരും എന്ന് ഉറപ്പില്ലെങ്കിൽ പാസ്‍പോര്‍ട്ട് നല്‍കില്ലെന്നായിരുന്നു മാനേജർ പറഞ്ഞത്. ഈ കാരണത്താൽ കടുത്ത മാനസിക പ്രശ്നത്തിൽ ആയിരുന്നു അമർ എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കാണാതാകുന്ന അന്ന് ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചിരുന്നു. താൻ ഇപ്പോൾ ബസിൽ ആണ് ഉള്ളതെന്നും കാടുള്ള പ്രദേശത്തുകൂടിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നതെന്നും പറ‍ഞ്ഞു. പിന്നീട് ഫോൺ ഓഫായി. യുഎഇയിലുടെ വിവധ പ്രദേശങ്ങളിൽ ഇദ്ദേഹത്തെ തെരെഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. അമലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 050 7772146, 050 6377343, 050 3680853 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. അല്ലെങ്കിൽ പോലീസിൽ വിവരം അറിയിക്കണം

أحدث أقدم