ന്യൂഡല്‍ഹി: സൗദി അറേബ്യ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സൗദി കിരീടവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം. നവംബറിൽ ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് പോകുന്ന വഴിയാകും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുക. സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ഈ ആഴ്ച ഇന്ത്യയിലെത്തിയിരുന്നു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, എണ്ണ മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഊര്‍ജമന്ത്രി ആര്‍കെ സിംഗ് എന്നിവരുള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. സൗദിയുമായി നയതന്ത്രതലത്തിൽ ബന്ധം മെച്ചപ്പെടുത്തുകയും വ്യാപാര കരാറുകളിൽ ഒപ്പിടാനും ഇന്ത്യയ്ക്ക് താൽപര്യമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. നവംബര്‍ 14-ന് രാവിലെ ഡല്‍ഹിയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യയിലേക്ക് പോകും. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചിരുന്നു.