ഒടുവിൽ എൽദോസ് കുന്നപ്പിള്ളിൽ പ്രത്യക്ഷപ്പെട്ടു; മൂവാറ്റുപുഴയിൽ



 മൂവാറ്റുപുഴ: ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് മൂവാറ്റുപുഴയില്‍.

ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവില്‍ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മൂവാറ്റുപുഴ ആരക്കുന്നത്തെ വീട്ടിലെത്തി.

ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ്, തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്.

കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എൽദോസ് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകും.

أحدث أقدم