ലൈംഗികവൃത്തിക്ക് കാറും സ്ഥലവും വാഗ്ദാനം, ഇലന്തൂരിലെത്തിച്ചത് നിരവധി സ്ത്രീകളെ, ലഹരി ഇടപാടും സംശയം, ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


എറണാകുളം: കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു ഇലന്തൂർ നരബലി കേസ്. പത്മ, റോസ്ലിൻ എന്നിവരെ മൃഗീയമായായിരുന്നു ഷഫിയും ഭഗവൽ സിംഗും ലൈലയും കൊലപ്പെടുത്തിയത്. മൃതദേഹം ഒടുവിൽ നിരവധി കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു ചെയ്തത്. ദിവസം കഴിയുന്തോറും പോലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. പത്മയേയും റോസ്ലിയേയും ഷാഫി ഇലന്തൂരിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ പല സ്ത്രീകളേയും അവിടേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇലന്തൂരിൽ എത്തിച്ച എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തു. ലൈംഗികവൃത്തിക്കു വേണ്ടിയാണ് ഇലന്തൂരിൽ പോയതെന്നാണ് ഇവർ പോലീസിനു മൊഴി നൽകിയിരിക്കുന്നത്. ഷാഫി ഉപയോഗിച്ച എസ് യു വി വാഹനത്തിൽ തന്നെയാണ് സ്ത്രീകൾ പോയത്. ലൈംഗീകവൃത്തിക്കായി വാഹനവും ഇടവും ഒരുക്കി നൽകാമെന്ന് പറഞ്ഞാണ് സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചത്. ഇവരോടൊപ്പം പോയ പുരുഷന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ലഹരി ഇടപാടുമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്തെങ്കിലും ലഹരി ഇടപാടുണ്ടായിരുന്നതായി വെളിപ്പെടുത്താൻ മൊഴി നൽകിയവർ തയാറായിട്ടില്ല. ഇലന്തൂരിലെ വീട്ടിൽ ജോലിക്ക് കൊണ്ടു വന്ന സ്ത്രീയെയും ഒരു ലോട്ടറി വിൽപ്പനക്കാരിയെയും ഷാഫി ഇരയാക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. പത്തനം തിട്ട സ്വദേശിയായ ഓമന എന്ന ലോട്ടറി വിൽപ്പനക്കാരിയാണ് കൊലക്കത്തിക്ക് മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കെട്ടിയിടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഓമനയെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഉഴിച്ചലിന് ഭഗവൽ സിംഗിന് സഹായിയെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഓമനെ വീട്ടിലെത്തിച്ചതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. എത്തിച്ചത്. പിന്നീട് കൈകാലുകൾ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഓമന തന്നോട് പറഞ്ഞതെന്നും ഓട്ടോ ഡ്രൈവറായ ഹാഷിം മീഡിയാ വണിനോട് പറഞ്ഞതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.പോലീസിൽ പരാതി നൽകാമെന്ന് പറഞ്ഞെങ്കിലും അവർ തയ്യാറായില്ല. സ്ത്രീക്ക് അപമാനമാകുമെന്ന് വിചാരിച്ചാണ് ഇതുവരെ ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും ഹാഷിം പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം പല സ്ഥലങ്ങളിൽ നിന്നായി ഷാഫിയെ കുറിച്ച് പല കാര്യങ്ങളും പുറത്ത് വരുന്നുണ്ടെന്നും, അതിനെ കുറിച്ചുള്ള അന്വേഷണത്തിലാണെന്നുമാണ് പോലീസ് വ്യക്തമാക്കിയത്. കേസിലെ മുഖ്യ തെളിവായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

أحدث أقدم