തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാര്‍ക്ക് പിടിയില്‍. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫിസിലെ സീനിയർ ക്ലാർക്ക് ചന്ദ്രനെയാണ് വിജിലൻസ് പിടികൂടിയത്. പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന്‍ കൈക്കൂലി ആവശ്യപ്പെടുന്നുണ്ട് എന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. കൈക്കൂലി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് നൽകാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ആരുടെ പരാതിയിലാണ് അറസ്റ്റ് നടന്നത് എന്ന വിവരം വിജിലന്‍സ് പുറത്ത് വിട്ടിട്ടില്ല.
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് പിടിയിൽ
jibin
0
Tags
Top Stories