കളിച്ചുകൊണ്ടിരിക്കെ കുമരകം സ്വദേശിയായ 10 വയസ്സുകാരൻ്റെ അന്നനാളത്തിൽ സേഫ്റ്റി പിൻ കുടുങ്ങി. കളിക്കിടയിൽ കുട്ടി അബദ്ധത്തിൽ സേഫ്റ്റി പിൻ വിഴുങ്ങുകയായിരുന്നു.കളിച്ചുകൊണ്ടിരുന്ന സേഫ്റ്റി പിൻ കാണാതായതിനെ തുടർന്ന് കളി സ്ഥലം മുഴുവൻ പരതിയിട്ടും അത് കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ കുട്ടിയോടു രക്ഷകർത്തക്കൾ ചോദിച്ചപ്പോൾ പിൻ അടച്ച് വായിൽ കടിച്ചു പിടിച്ചെന്നും പിന്നീട് കാണാതായി എന്നുമായിരുന്നു കുട്ടി പറഞ്ഞത് , സംശയം തോന്നിയ രക്ഷകർത്താക്കൾ കുട്ടിയെ കുമരകം എസ്.എച്ച്.എം സി .യിൽ എത്തിച്ചു. തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് സേഫ്റ്റിപിൻ കുട്ടിയുടെ അന്നനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്.ഉടൻ തന്നെ കുട്ടിയെ കോട്ടയത്തെ മറ്റാെരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഇപ്പോൾ ആശുപത്രി നിരീക്ഷണത്തിലാണ്
കോട്ടയത്ത് പത്ത് വയസ്സുകാരൻ്റെ അന്നനാളത്തിൽ സേഫ്റ്റി പിൻ കുടുങ്ങികളിക്കിടയിൽ കുട്ടി അബദ്ധത്തിൽ സേഫ്റ്റി പിൻ വിഴുങ്ങുകയായിരുന്നു
Jowan Madhumala
0
Tags
Top Stories