കോട്ടയം: / ടുളമോര്‍ : അയർലണ്ട് മലയാളിയും പോർട്ട് ലീഷ് ഹോസ്പിറ്റലിലെ നേഴ്‌സുമായ ദേവീ പ്രഭ (38) അന്തരിച്ചു. ദേവീപ്രഭയും കുടുംബവും ബിറില്‍ നിന്നും പോര്‍ട്ട് ലീഷിലേയ്ക്ക് രണ്ടുവര്‍ഷം മുമ്പ് മാറിഎത്തിയത്. പാമ്പാടി കാളച്ചന്ത സ്വദേശിയാണ്.( ഭർത്താവ് സൗത്ത് പാമ്പാടി കാഞ്ഞിരക്കാട്ടു കൈതമറ്റത്തെ ശ്രീരാജ് )
ദേവീപ്രഭയെ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് പോര്‍ട്ട് ലീഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യമായ രോഗ കാരണം കണ്ടുപിടിക്കാന്‍ ആവാത്തതിനെ തുടര്‍ന്ന് പിന്നീട് ടുളമോര്‍ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഇവിടെയും രോഗകാരണം കണ്ടെത്താനാകാതെ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയായിരുന്നു. ടുളമോര്‍(Tullamore) ഹോസ്പിറ്റലിൽ ഐ. സി. യു വിൽ ചികിത്സയിലായിരുന്നു
സംസ്ക്കാരം പിന്നീട് പ്രവാസി പാമ്പാടിക്കാരൻ കൂട്ടായ്മയുടെയും ,പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെയും അനുശോചനം അറിയിക്കുന്നു