വീണ്ടും പ്രണയപ്പക; പാമ്പാടി സ്വദേശിനിക്ക് കുത്തേറ്റു

1
 കറുകച്ചാൽ : പാമ്പാടി കുറ്റിക്കൽ സ്വദേശിനിക്ക് നേരെ മുൻ കാമുകൻ്റെ അക്രമം. സുഹൃത്തിനൊപ്പം കറുകച്ചാലിൽ എത്തിയ പെൺകുട്ടിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.
 കറുകച്ചാൽ പോലീസ് സ്റ്റേഷന്‌ മുന്നിലാണ് സംഭവം.
മുൻ കാമുകനാണ് കുത്തിയത്.
പെൺകുട്ടി പാമ്പാടി കുറ്റിക്കൽ മുളേക്കുന്ന്  സ്വദേശിനിയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരുന്നു പെൺകുട്ടി. 
പെൺകുട്ടിയുടെ ഇടത് കൈയ്ക്ക് ആണ് കുത്തേറ്റത് കുത്തേറ്റ പെൺകുട്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കായറിയതിനാൽ കൂടുതൽ അപകടം സംഭവിച്ചില്ല.
أحدث أقدم