തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച് കൊന്നു






പ്രതീകാത്മക ചിത്രം 

മൂന്നാര്‍: ഇടുക്കിയിലെ നയമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച് കൊന്നു. ഇന്നലെ രാത്രിയോടെയാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ ആക്രമണമുണ്ടായത്.

 സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു. രണ്ടുമണിക്കൂറിലേറെ നീണ്ട റോഡ് ഉപരോധത്തെ തുടര്‍ന്ന് ഇരവികുളം ദേശിയോദ്യാനത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കയറാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഇതോടെ വനപാലകര്‍ പാര്‍ക്ക് അടച്ചു.

ഇന്നലെ രാത്രിയോടെയാണ് നയമക്കാട് എസ്‌റ്റേറിലെ തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന ആറ് പശുക്കളെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ അഞ്ച് പശുക്കള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരു പശുവിന്‍റെ നില അതീവ ഗുരുതരമാണ്. പളനിസ്വാമി -മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രകോപിതരായ തൊഴിലാളികള്‍ പശുക്കളെ കാണാനെത്തിയ വനപാലകരെ തടഞ്ഞുവെയ്ക്കുകയും ചെയ്തു.


أحدث أقدم