ലണ്ടന്‍; ഹാരി പോട്ടര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് നടന്‍ റോബി കോള്‍ട്രെയ്ന്‍ അന്തരിച്ചു. 72 വയസായിരുന്നു. സ്‌കോട്‌ലന്‍ഡിലെ ഫാല്‍ക്രിക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2 വര്‍ഷമായി രോഗബാധിതനായിരുന്ന റോബി.
ഹാരി പോട്ടര്‍ സിനിമകളിലെ റൂബിയസ് ഹാഗ്രിഡ് എന്ന കഥാപാത്രമായി ലോകത്തിന്റെ ഹൃദയം കവര്‍ന്ന നടനാണ് റോബി കോള്‍ട്രെയ്ന്‍. ടിവി പരമ്പരയായ ക്രാക്കറിലൂടെ 1990കളിലാണ് താരം ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച നടനുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷന്‍ അവാര്‍ഡ് നേടി.
തുടര്‍ന്നാണ് ഹാരി പോട്ടറിലേക്ക് എത്തുന്നത്. 2001 മുതല്‍ 2011 വരെ റിലീസ് ചെയ്ത എട്ട് ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് കൂടാതെ ജയിംസ് ബോണ്ട് സിനിമയായ ഗോള്‍ഡന്‍ ഐയിലും ദ് വേള്‍ഡ് ഈസ് നോട്ട് ഇനഫിലും കെജിബി ഏജന്റായി വേഷമിട്ടു. ഹാരി പാര്‍ട്ടല്‍ 20ത് ആനിവേഴ്‌സറി; റിട്ടേണ്‍ ടു ഹോഗ്വാര്‍ട്‌സിലാണ് അവസാനമായി കണ്ടത്.