യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു






 കൊച്ചി: യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. പുലർച്ചെ 3.55നുള്ള വിമാനത്തിൽ നോർവേയിലേക്കാണ് യാത്ര തിരിച്ചത്. 

ഇന്ത്യൻ സമയം വൈകീട്ട് ആറോടെ സംഘം നോർവേയിലെത്തും. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. രണ്ട് ദിവസം മുന്പ് നിശ്ചയിച്ച യാത്ര സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. നോർവേയ്ക്ക് പിന്നാലെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദർശനം

രണ്ട് ദിവസം മുൻപ് ഫിൻലൻഡ് പര്യടനത്തോടെ യാത്ര തുടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി എന്നാൽ ഇതിനിടെ കോടിയേരി ബാലകൃഷ്ണൻ്റെ ആരോഗ്യനില മോശമായതിനാൽ അവസാന നിമിഷം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

 കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി ഇന്നലെ മൃതദേഹം എയര്‍ ആംബുലൻസിൽ എത്തിയപ്പോൾ മുതൽ വിലാപയാത്രകളിലും പൊതുദര്‍ശന ചടങ്ങുകളും ആദ്യാവസാനം പങ്കെടുത്തു. ഒടുവിൽ ഇന്ന് പയ്യാമ്പലം കടപ്പുറത്ത് നടന്ന സംസ്കാര ചടങ്ങിലും അനുസ്മരണ യോഗത്തിലും അദ്ദേഹം സംബന്ധിച്ചു. 


أحدث أقدم