കോൺഗ്രസ് അദ്ധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും


ന്യൂഡൽഹി : കോണ്‍ഗ്രസിന്‍റെ ദേശീയ പ്രസിഡന്‍റായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും.

എഐസിസി ആസ്ഥാനത്ത് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ താത്കാലിക അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.

ചുമതലയേറ്റ ശേഷം പുതിയ അധ്യക്ഷൻ വിശദമായ പത്രസമ്മേളനം നടത്തി നയപരിപാടികൾ പ്രഖ്യാപിക്കും. എഐസിസി അധ്യക്ഷനായി ദളിത് നേതാവ് ഖാർഗെ ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി ഭാരത് ജോഡോ യാത്രയ്ക്ക് അവധി നൽകി തെലുങ്കാനയിൽ നിന്ന് രാഹുൽ ഡൽഹിയിലെത്തിയിട്ടുണ്ട്.


أحدث أقدم