പ്രകൃതി വിരുദ്ധ ലൈംഗിക ആവശ്യവുമായി ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിച്ച് എസ്ഐ: അന്വേഷണം



കൊച്ചി: പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു സംഭവം. ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥനായ എസ് ഐ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാൽ ഇയാൾ ആവശ്യം നിരസിച്ചപ്പോൾ മേലുദ്യോഗസ്ഥൻ കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാൻഡന്റ് ജോസ് വി ജോർജാണ് ഉത്തരവിട്ടിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പൊലീസുകാരൻ കഴിഞ്ഞ 24നു നൽകിയ പരാതിയിലാണ് നടപടി. ഈ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള സബ് ഇൻസ്പെക്ടർക്കെതിരെ നേരത്തെയും സമാന ആരോപണം വന്നെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.


أحدث أقدم