കാമ്പസ്​ ലഹരിമുക്തമാക്കാൻ ലഹരി വിരുദ്ധ കർമസേന പ്രഖ്യാപനം ഇന്ന്​






പ്രതീകാത്മക ചിത്രം 

തി​രു​വ​ന​ന്ത​പു​രം: കാ​മ്പ​സു​ക​ൾ ല​ഹ​രി​മു​ക്ത​മാ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​ണി​മ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ.​എ​സ്.​എ​സ് വ​ള​ന്‍റി​യ​ർ​മാ​രെ​യും എ​ൻ.​സി.​സി കാ​ഡ​റ്റു​മാ​രെ​യും യോ​ജി​പ്പി​ച്ച് ല​ഹ​രി​വി​രു​ദ്ധ ക​ർ​മ​സേ​ന രൂ​പ​വ​ത്​​ക​രി​ക്കു​ന്നു.

ഓ​രോ ക​ലാ​ല​യ​ത്തി​ലെ​യും എ​ൻ.​എ​സ്.​എ​സ്-​എ​ൻ.​സി.​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 10 പേ​ർ വീ​തം ആ​കെ 20 വ​ള​ന്‍റി​യ​ർ​മാ​ർ ചേ​രു​ന്ന​താ​ണ് ക​ർ​മ​സേ​ന. ഓ​രോ സേ​നാം​ഗ​വും മൂ​ന്നു​വ​ർ​ഷം ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വും. 

സേ​ന​യു​ടെ പ്ര​ഖ്യാ​പ​ന​വും നാ​മ​ക​ര​ണ​വും വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ന​ട​ത്തും. 


أحدث أقدم