സൗത്ത് പാമ്പാടി: ചെറുവള്ളിക്കാവ് ദേവീക്ഷേത്ര പുനര്‍നിര്‍മ്മാണ ഫണ്ട് സമാഹരണ ഉദ്ഘാടനവും, നോട്ടീസ് പ്രകാശനവും 23ന് നടക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം പ്രസിഡന്റ് കെ. എന്‍. രാജേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനാകും. ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനവും, അനുഗ്രഹ പ്രഭാഷണവും നടത്തും.
നോട്ടീസ് പ്രകാശനം ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജും, ഫണ്ട് സ്വീകരണം എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ബി. ഗോപകുമാറും നിര്‍വഹിക്കും. ആദ്യ ഫണ്ട് എന്‍എസ്എസ് പാമ്പാടി മേഖലാ കണ്‍വീനര്‍ കെ. ആര്‍ ഗോപകുമാര്‍ കൈമാറും. മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. ജി. രാമന്‍ നായര്‍ മുഖ്യപ്രാഭാഷണം നടത്തും.
എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി എ.എം രാധാകൃഷ്ണന്‍ നായര്‍, താലൂക്ക് വനിതാസമാജം പ്രസിഡന്റ് വത്സ ആര്‍. നായര്‍, ഗ്രാമപഞ്ചായത്ത് അംഗം കെ. കെ. തങ്കപ്പന്‍, ശിവദര്‍ശന മഹാദേവ ക്ഷേത്രം പ്രസിഡന്റ് സി. കെ. തങ്കപ്പന്‍ ശാന്തി, വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രം പ്രസിഡന്റ് കെ. സി. ലാല്‍, ഭക്തനന്ദനാര്‍ മഹാദേവക്ഷേത്രം പ്രസിഡന്റ് പി. ജി. ശശീന്ദ്രന്‍, വണിക വൈശ്യസംഘം പ്രസിഡന്റ് കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍, എം.ാര്‍ സജികുമാര്‍, പി.ആര്‍ അജിത് കുമാര്‍, എം. പി. അജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.