കോട്ടയം: പനച്ചിക്കാട് ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. അപകടത്തില്‍ തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു.
ലോറി മറിയുന്നത് കണ്ട് പുറത്തേക്ക് ചാടിയതിനാല്‍ വാഹനത്തിനകത്തുണ്ടായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെട്ടു. ഈ സമയം കുഞ്ഞുമോനും കുടുംബവും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. അതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.
ജലജീവന്‍ മിഷന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കുഴികള്‍ കോണ്‍ക്രീറ്റ് ഇട്ട് മൂടുന്നതിനായി എത്തിച്ച വാഹനമാണ് മറിഞ്ഞത് . ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍
ലോറിക്കുള്ളില്‍ പത്ത് ടണ്ണോളം മിക്സിങ് ഉള്ളതിനാല്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്