കോവിഡ് കാലത്തെ കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍


ശക്തമായ നടപടിഎടുക്കും വരെ സമരം തുടരും.
കോവിഡ് കാലത്ത് 450 രൂപയ്ക്കും 500 രൂപയ്ക്കും പിപിഇ കിറ്റ് നൽകാൻ  കേരളത്തിലെ കമ്പനികൾ തയ്യാറായി.
പക്ഷേ സാൻഫാർമയിൽ നിന്ന് 1550 രൂപയ്ക്ക് വാങ്ങി കോടികൾ തട്ടിയെടുത്തു.
മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് എന്തിന് വാങ്ങി എന്നതിന് മറുപടിയില്ല.
100 ശതമാനവും അഡ്വാൻസ് സാൻഫാർമയ്ക്ക് കൊടുക്കാനും ഫയലിൽ എഴുതി.
7 രൂപയ്ക്ക് ഗ്ലൗസ് കിട്ടുമ്പോൾ 12 രൂപയ്ക്ക് ഗ്ലൗസ് വാങ്ങാൻ പച്ചക്കറി കടക്കാരന് ഓർഡർ കൊടുത്തു.
മഹാമാരിയുടെ കാലത്ത് 1033 കോടി രൂപയുടെ പർചേസ് നടത്തി.
തീവെട്ടിക്കൊള്ളയാണ് സർക്കാർ നടത്തിയത്.
സ്റ്റോർ പർചേസ് മാന്വൽ അട്ടിമറിച്ചായിരുന്നു പർചേസ്.
കൊവിഡിന്‍റെ  മറവിൽ ഇത്ര വലിയ കൊള്ള നടത്തിയവർ അവാർഡ് വാങ്ങുകയായിരുന്നു.
ശൈലജ മുഖ്യമന്ത്രിക്ക് പണി കൊടുത്തു.

എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ചെയ്തതെന്ന് പറഞ്ഞു.
ആരോപണത്തിൽ ശൈലജക്ക് ഒരു മറുപടിയുമില്ല.
മുഖ്യമന്ത്രി മറുപടി പറയണം.
കൊവിഡ് കൊള്ളയ്ക്കെതിരായ സമരം തുടരും.
സംസ്ഥാന വ്യാപകമായി ഇന്ന് മുതൽ പോരാട്ടം തുടങ്ങുമെന്നദ്ദേഹം പറഞ്ഞു
أحدث أقدم