ഭാരത് ജോഡോ യാത്രക്ക് സ്വാഗതമേകി എസ്എഫ്‌ഐ



ഹൈദരാബാദ്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് സ്വാഗതമേകി എസ്എഫ്ഐ. കർണൂലിലെ അധോണി മണ്ഡലത്തിൽ വെച്ചാണ് എസ്എഫ്ഐ നേതാക്കൾ യാത്രയ്ക്ക് സ്വീകരണം നൽകിയത്. എസ്എഫ്ഐ അധോണി ഏരിയ കമ്മറ്റി നേതാക്കളാണ് യാത്രയെ സ്വീകരിക്കാനെത്തിയത്.
ദേശീയ തലത്തിൽ ബിജെപിക്കെതിരെയുള്ള പോരാട്ടം നയിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. കേരളത്തിൽ നിന്നുള്ള യാത്ര ദേശീയ പദയാത്രികൻ ജി മഞ്ജുക്കുട്ടൻ പ്രതികരിച്ചു. സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് നിവേദനവും എസ്എഫ്ഐ നേതാക്കൾ രാഹുൽ ഗാന്ധിക്ക് കൈമാറിയെന്നും മഞ്ജുക്കുട്ടൻ പറഞ്ഞു.
കേരളത്തിൽ പര്യടനം നടത്തി എസ്എഫ്ഐ ഭാരത് ജോഡോ യാത്രക്കെതിരെ വലിയ വിമർശനം ഉന്നയിച്ചിരുന്നു. 'കോൺഗ്രസ് സീറ്റ് ജോഡോ യാത്ര'യെന്നാണ് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ യാത്രയെ വിശേഷിപ്പിച്ചത്. കാരവനിൽ വിശ്രമ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്കും എസ്എഫ്ഐയെ കണ്ട് പഠിക്കാവുന്നതാണെന്നും ആർഷോ പറഞ്ഞിരുന്നു.

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജും പങ്കെടുത്തു. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ 'കണ്ടെയ്നർ ജാഥ' ആർക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സംപ്രേക്ഷണം നടത്തി തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്വരാജിന്റെ ഈ വാക്കുകൾ.
أحدث أقدم