വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം സഹപ്രവർത്തകൻ അറസ്റ്റിൽ


പൂന്തുറ(തിരുവനന്തപുരം): വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം. സ്ഥാപനത്തിലെ ജീവനക്കാരനെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. മലയിൻകീഴ് സ്വദേശിയായ അനിലിനെ(33) ആണ് അറസ്റ്റുചെയ്തത്.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥിരാജ്, പൂന്തുറ എസ്.എച്ച്.ഒ. പ്രദീപ് ജെ. ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



أحدث أقدم