തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും കൂടി മരിച്ചു


 



തൃശൂർ : കടക്കെണി മൂലം തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ അച്ഛനും മകനും കൂടി മരിച്ചു.

ചോലക്കാട്ടിൽ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്.
ഇരുവരും ​ഗുരുതരാവസ്ഥയിലായിരുന്നു.  

കടക്കെണി മൂലം ഇന്നലെയാണ് നാലം​ഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി, ഇളയ മകൻ രാഹുൽ എന്നിവർ ഇന്നലെ മരിച്ചിരുന്നു. 

തിരുവില്വാമലയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു രാധാകൃഷ്ണന്‍.
Previous Post Next Post