തൃശൂർ : കടക്കെണി മൂലം തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ അച്ഛനും മകനും കൂടി മരിച്ചു.
ചോലക്കാട്ടിൽ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്.
ഇരുവരും ഗുരുതരാവസ്ഥയിലായിരുന്നു.
കടക്കെണി മൂലം ഇന്നലെയാണ് നാലംഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി, ഇളയ മകൻ രാഹുൽ എന്നിവർ ഇന്നലെ മരിച്ചിരുന്നു.
തിരുവില്വാമലയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു രാധാകൃഷ്ണന്‍.